search
 Forgot password?
 Register now
search

രാജസ്ഥാനിൽ ബസിന് തീപിടിച്ച് വൻ ദുരന്തം, 19 പേർക്ക് ദാരുണാന്ത്യം; ഒട്ടേറെ പേർക്ക് ഗുരുതര പരുക്ക് – വിഡിയോ

LHC0088 2025-10-15 03:21:01 views 1295
  



ജയ്സാൽമീർ (രാജസ്ഥാൻ)∙ ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് തായത്ത് ഗ്രാമത്തിന് സമീപത്ത് വച്ചാണ് ബസിന് തീപിടിച്ചത്. ബസിൽ 57 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തീപിടത്തത്തിൽ പരുക്കേറ്റവരെ ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണസംഖ്യ ഉയരുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരണസംഖ്യ വീണ്ടും ഉയരാനാണ് സാധ്യത.

  • Also Read ‘ലജ്ജ കൊണ്ട് തല കുനിക്കുന്നു’: താലിബാൻ മന്ത്രിക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ വിമർശിച്ച് ജാവേദ് അക്തർ   


ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സ്വകാര്യ എസി ബസ് ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് യാത്ര പുറപ്പെട്ടത്. യാത്ര ഏകദേശം 20 കിലോമീറ്റർ പിന്നിട്ടതോടെ ബസിന് പിന്നിൽനിന്നു പെട്ടെന്ന് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ, തീ ബസിനെ വിഴുങ്ങുകയായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. വൈകാതെ അഗ്നിശമന സേനയും പൊലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. തീപിടിത്തത്തിന്റെ കാരണം നിലവിൽ അജ്ഞാതമാണ്. ബസിന്റെ എയർകണ്ടീഷനിങ് ഭാഗത്ത് നിന്ന് തീപടർന്നതായാണ് പ്രാഥമിക നിഗമനം.

  • Also Read ‘എന്താണ് ഫെഡറലിസത്തിന് രാജ്യത്ത് സംഭവിക്കുന്നത്’; തമിഴ്നാട് മദ്യ അഴിമതിക്കേസിൽ സുപ്രീം കോടതി, ഇ.ഡിക്ക് വിമർശനം   


#WATCH | Rajasthan: A Jaisalmer-Jodhpur bus burst into flames in Jaisalmer. Fire tenders and Police present at the spot. pic.twitter.com/8vcxx5ID1q— ANI (@ANI) October 14, 2025


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DivyaMaderna എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Tragic Bus Fire: 19 people were killed after a bus caught fire on the Jaisalmer-Jodhpur highway.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155919

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com