LHC0088 • 2025-10-28 09:22:20 • views 674
ദുബായ് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ഈ മാസം 14 മുതൽ ഡിസംബർ 1 വരെ നടക്കും. വിദേശയാത്രയ്ക്കു കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും വിവിധ രാജ്യങ്ങളിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ബഹ്റൈൻ, ഒമാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 14നു രാത്രി തിരുവനന്തപുരത്തുനിന്നു ബഹ്റൈനിലേക്കെത്തും. 16നു വൈകിട്ട് 5നു പ്രവാസി മലയാളി സമ്മേളനത്തിൽ പങ്കെടുക്കും.
- Also Read മകനെ ഇ.ഡി വിളിപ്പിച്ചത്: പിണറായി പാർട്ടിയിൽനിന്ന് മറച്ചുവച്ചു \“സമൻസ് രഹസ്യം!
ബഹ്റൈനിൽനിന്നു റോഡ് മാർഗം സൗദിയിലേക്കു പോകാനാണു പദ്ധതിയെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതിയെ ആശ്രയിച്ചിരിക്കും യാത്ര. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണു പരിപാടികൾ തീരുമാനിച്ചിട്ടുള്ളത്. 19നു കൊച്ചിയിലേക്കു തിരിക്കും. സൗദി സന്ദർശനത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ 16നുതന്നെ ബഹ്റൈനിൽ നിന്നു മടങ്ങുന്നതിനുള്ള പ്ലാൻ ബിയും ഒരുക്കിയിട്ടുണ്ട്.
വീണ്ടും 22നു രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്ക്കത്തിലേക്കു പോകും. 24ന് അവിടെ പൊതുപരിപാടിയിൽ പങ്കെടുക്കും. 25നു സലാലയിലെ സമ്മേളനത്തിൽക്കൂടി പങ്കെടുത്തശേഷം 26നു കൊച്ചിയിലേക്കു തിരിക്കും. 28നു രാത്രി കൊച്ചിയിൽനിന്നു ഖത്തറിലേക്ക് എത്തുന്ന മുഖ്യമന്ത്രി 30നു വൈകുന്നേരം 5ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 30നു രാത്രി തിരുവനന്തപുരത്തേക്കു മടങ്ങും.
നവംബർ 5നാണ് അടുത്ത യാത്ര. 7ന് വൈകുന്നേരം 5ന് കുവൈത്തിലെ പരിപാടി. ഇവിടെ നിന്ന് അബുദാബിയിലേക്കു പോയി 5 ദിവസം അവിടെ തുടരും. നവംബർ 8നു വൈകുന്നേരം 5നാണ് അബുദാബിയിലെ പരിപാടി. നവംബർ പത്തിനല്ലെങ്കിൽ 11നായിരിക്കും മടക്കം. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ അബുദാബിയിലെ ബാങ്കിലാണ് ജോലി ചെയ്യുന്നത്. നവംബർ 30നു വീണ്ടും ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ഡിസംബർ 1നു ദുബായിൽ മലയാളി സമ്മേളനത്തിൽ പങ്കെടുക്കും. English Summary:
Chief Minister Pinarayi Vijayan Embarks on Extensive Gulf Tour: Full Schedule Revealed |
|