രബീന്ദ്രനാഥ ടഗോറും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും തമ്മിലുള്ള അപൂർവ ബന്ധത്തിന്റെ കഥ

Chikheang 2025-10-28 08:38:03 views 1191
  

  



ഘനമേഘമാക്കാടിനുതൊട്ടപ്പുറെ വരെയെത്തി ഏതു നിമിഷവും പെയ്തിറങ്ങാം പോകരുത് പുറത്തേക്കെൻ പൊൻകുരുന്നാം പൈതലേ, കനത്ത കാറ്റാണ്; നനഞ്ഞ ചിറകിൻ കുടമടക്കി മരക്കൊമ്പിൽ തോൽവി സമ്മതിച്ച് കാകൻ, കിഴക്ക്, തിരയടിക്കുമൊഴുക്കിലോളമിട്ട് കാറ്റിൻ ശീ‍ൽക്കാരം ആഞ്ഞടിക്കാൻ പോകുന്നീ ഇരുളാകാശത്തിൻ മഴക്കറുപ്പു പുരണ്ട് മങ്ങിമുങ്ങിയ കരിമ്പനക്കാടുകൾ.....   കൊൽക്കത്ത ആലിപ്പൂരിലെ ഐഎംഡി കേന്ദ്രത്തിൽ ടഗോർ കവിത എഴുതിയിരുന്ന ആൽമരത്തണൽ സ്മാരകമായി സംരക്ഷിച്ചിരിക്കുന്നു. ചിത്രം: സലിൽ ബേറ/ മനോരമ

  • Also Read പട്ടത്തുനിന്നുള്ള യാത്രകൾ   


ചുട്ടുപഴുത്ത ഭൂമിക്കു മീതേ മേഘമൽഹാർ രാഗത്തിലുള്ള പാട്ട് മഴ പെയ്യിക്കുമെങ്കിൽ മഴയുടെ ശ്രീരാഗമായി മാറിയ കവിയാണ് രബീന്ദ്രനാഥ ടഗോർ. ഹൃദയം വരണ്ടു കിടക്കുമ്പോൾ കൃപാവർഷമായി പെയ്യുന്ന കാരുണ്യമാണ് ടഗോറിന്റെ മഴ. മൺസൂൺ പശ്ചാത്തലമാക്കി ടഗോർ നൂറു കവിതകൾ രചിച്ചിട്ടുണ്ട്. മഴയെ കാത്തിരുന്ന കവിയെ മേഘങ്ങളുടെ തോഴൻ എന്നും വംഗനാട് വിളിക്കുന്നു.

ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ഒരുക്കിയ പശ്ചാത്തലത്തിലാണ് ടഗോർ മൺസൂൺ കവിതകൾ രചിച്ചതെന്ന വസ്തുത കൗതുകത്തിനപ്പുറം കലയും ശാസ്ത്രവും തമ്മിലുള്ള ഒരപൂർവ ബന്ധത്തിന്റെ കഥ കൂടിയാണ്. ടഗോറിനെ മൺസൂൺ കവിതകളിലേക്ക് അടുപ്പിച്ചത് കൊൽക്കത്ത ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവുമായ പ്രശാന്ത ചന്ദ്ര മെഹലാനോബീസുമായുള്ള ബന്ധമാണ്. 1910ൽ പതിനേഴാം വയസ്സിൽ ടഗോറിന് ഒപ്പം കൂടിയ മെഹലാനോബീസ് പല വിദേശയാത്രകളിലും അദ്ദേഹത്തിന് ഒപ്പം സഞ്ചരിച്ചിരുന്നു. 1930ലെ ഐൻസ്റ്റൈൻ–ടഗോർ കൂടിക്കാഴ്ചയ്ക്കു പിന്നിലും മെഹലാനോബീസ് ആണ്. ടഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു മെഹലാനോബീസ്.

ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ് (ഐഎംഡി) കൊൽക്കത്ത ഡയറക്ടറായി മെഹലാനോബീസ് 1923ൽ ചുമതലയേറ്റതോടെ ടഗോർ ഐഎംഡി ആസ്ഥാനത്തെ പതിവു സന്ദർശകനായി. കാലാവസ്ഥാ കേന്ദ്രത്തിലെ അതിഥി മുറി എന്നും ടഗോറിനായി തുറന്നു കിടന്നു. പക്ഷേ ആൽച്ചുവട്ടിലിരുന്ന് കവിതകൾ എഴുതുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കാലാവസ്ഥാ വകുപ്പ് വിട്ട് സ്റ്റാറ്റിസ്റ്റിക്സിലേക്ക് വഴി തിരിയാൻ ടഗോറാണ് മെഹലാനോബീസിനെ പ്രേരിപ്പിച്ചത്. കടുത്ത വേനൽ മൂലം ബംഗാൾ പട്ടിണിയുടെ നാടായി മാറിയ കാലം. മഴ എല്ലാവരുടെയും പ്രതീക്ഷയായിരുന്നു. മഴ എന്നത്തേക്കു വരുമെന്നു സ്റ്റാറ്റിസ്റ്റിക്കൽ മാതൃക ഉപയോഗിച്ചു മെഹലാനോബീസ് പ്രവചിക്കുമായിരുന്നു. കാളിദാസനെപ്പോലെ മേഘങ്ങളുടെ സന്ദേശങ്ങളിലേക്കു ടഗോറും ചെവിയോർത്തു. കഷ്ടപ്പെടുന്ന മനുഷ്യരുടെ വേദനയും പ്രതീക്ഷയും കലർത്തി മണ്ണുമണമുള്ള കവിത രചിച്ചു.

ഗുരുവിന്റെ പ്രിയശിഷ്യൻ

ഉഷ്ണം സഹിക്കാൻ പറ്റാതാകുമ്പോൾ മഴ എന്നത്തേക്കു പ്രതീക്ഷിക്കാം എന്നു ടഗോർ ചോദിക്കും. ഗുരുജീ.... ഒരാഴ്ച എന്നൊക്കെ പറഞ്ഞാൽ ദുഃഖം കൊണ്ടു ഘനീഭവിച്ച ഗീതകങ്ങൾ പ്രതീക്ഷിക്കാം. ഉടനെത്തും എന്നു പറഞ്ഞാൽ ആഹ്ലാദം പീലിവിടർത്തുന്ന വരികൾ ചാറിത്തുടങ്ങും. ഗണിത മാതൃകകൾ കൊണ്ടുള്ള പ്രവചനം തെറ്റിയാൽ ആ മുഖത്ത് പരിഭവം ഉരുണ്ടുകൂടും. പിറ്റേന്നു ഗീതകമായി തകർത്തു പെയ്യുന്നതു വരെ ആശങ്ക മൂടിക്കെട്ടി നിൽക്കും.യാത്രകൾ, ഓർമ്മകൾ, സൗഹൃദം, പട്ടം, തിരുവനന്തപുരം, ബീനാ പോൾ, അരവിന്ദൻ, ലാറി ബേക്കർ, Kottayam, കേരളം, Malayalam memories, Travel experiences, Beena Paul, Aravindan, Laurie Baker, Friendships, Thiruvananthapuram, Kerala, Pattom, Malayalam literature, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

കാലാവസ്ഥാ കേന്ദ്രത്തിലെ മഴമാപിനിക്കുള്ളിൽ ചോർന്നൊലിച്ചു പോകേണ്ടതല്ല,  പ്രതിഭാശാലിയായ തന്റെ ശിഷ്യന്റെ ജീവിതം എന്ന ബോധ്യം ടഗോറിന് ഉണ്ടായിരുന്നു. പിൽക്കാലത്തു സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഇന്ത്യയുടെ ബജറ്റിനും സാംപിൾ സർവേയ്ക്കും പഞ്ചവത്സര പദ്ധതികൾക്കും ശാസ്ത്രീയ അടിത്തറ ഇടാനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനു തുടക്കമിടാനും മെഹലാനോബീസിനെ പ്രാപ്തനാക്കിയതും ഭാവ ഗായകന്റെ ദൂരക്കാഴ്ച.

1922ൽ കൊൽക്കത്തയെ മുക്കിയ മഹാപ്രളയത്തിനു പരിഹാരമായി നദീതീരങ്ങളിൽ കൽക്കെട്ട് പണിയണമെന്നാണ് എൻജിനീയർമാർ പറഞ്ഞത്. എന്നാൽ മെഹലാനോബീസ് ഗണിതസമവാക്യങ്ങളുടെ സഹായത്തോടെ 50 വർഷത്തെ മഴയുടെ പെയ്ത്തുരീതി പരിശോധിച്ച് വച്ച ബദൽ നിർദേശമാണ് ബംഗാളിലെ ദാമോദർ വാലി ജലപദ്ധതിയായി മാറിയത്. 1926ൽ ഒഡീഷയിൽ പ്രളയം ഉണ്ടായപ്പോൾ മഹാനദിയിൽ ഹിരാക്കുഡ് ഡാം നിർമിക്കാൻ പ്രേരണ നൽകിയതും മെഹലാനോബീസ് തന്നെ. പ്രളയവും തടയാം വൈദ്യുതിയും ഉൽപാദിപ്പിക്കാം എന്ന മെഹലാനോബീസിന്റെ ആശയം നെഹ്റു ഉൾപ്പെടെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെ സ്മാരകമായി ഇന്നും ചരിത്രത്തിലൂടെ പ്രവഹിക്കുന്നു. കാലാവസ്ഥയിൽനിന്ന് മെഹലാനോബീസിനെ ടഗോർ വഴിതിരിപ്പിച്ചതിന്റ കാരണവും ‘ടീം നെഹ്റു’ എന്ന ഭാവി സാധ്യത മുന്നിൽക്കണ്ടായിരിക്കണം.

ടഗോർ സ്മരണ

150–ാം വാർഷികം പ്രമാണിച്ച് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ഡൽഹിയിൽ ഏതാനും മാസം മുൻപു നടത്തിയ പ്രദർശനത്തിൽ കൗടില്യനും കാളിദാസനും ഒപ്പം ടഗോറും ഇടം പിടിച്ചു. ഡൽഹി ലോധി റോഡിലെ ഐഎംഡി മതിലിൽ വഴിയോര ചിത്രങ്ങളായി ടഗോർ ഈറനണിഞ്ഞു നിന്നു. കൊൽക്കത്ത ആലിപ്പൂരിലെ ഐഎംഡി കേന്ദ്രത്തിൽ കവിയുടെ അർധകായ പ്രതിമ സ്ഥാപിച്ചു. അവിടെ ടഗോർ താമസിച്ച മുറി സ്മാരകമാക്കി. മൺസൂണിന്റെ വരവു കാത്തിരുന്ന ടഗോറിനു തണൽ ഒരുക്കിയ ആൽമരം പെയ്തു തോരാത്ത ഓർമകളുമായി ഇപ്പോഴും കാലത്തിലേക്കു ചുറ്റിപ്പിണഞ്ഞു വേരിറക്കി നിൽക്കുന്നു.

ബംഗാൾ തെരുവുകളിൽ പെയ്തിറങ്ങും ടഗോർ

ടഗോർ രചിച്ച ജോറോ ജോറോ ബോറിഷാനേ എന്ന കവിത കാളിദാസനുള്ള ആദരവാണ്. ഓരോ മഴയും പെയ്തൊഴിയുന്ന ദുഃഖമാണ് എന്ന നഷ്ടബോധമാണ് അജി ജോറോ ജോറോ മുഖോറോ ബദോറോ ദിനേ– എന്ന കവിത. ശ്യാമൾ ഷോവൺ ശ്രാബൺ തുമി, ബാദൽ ബാവുൽ ഭാജായ് ഭാജായ്, റിം ജിം ഗാനാ ഗാനാരേ വർഷേ, റിമിക്ക് ജിമിക്കി ഝാരേ തുടങ്ങിയ കവിതകൾ ബംഗാ‍ൾ തെരുവുകളിൽ മഴയ്ക്കൊപ്പം ഇപ്പോഴും പെയ്തിറങ്ങുന്നു. നൊബേൽ സമ്മാനം ലഭിച്ച ഗീതാഞ്ജലിയിലെ ഗീതം 18, ഗീതം 40 എന്നിവ മഴയെ കോർത്തിണക്കുന്ന രചനയാണ്.

ശിലൈദാഹയിലെ കുടുംബം വക സ്ഥലത്ത് താമസിച്ച് ടഗോർ മഴ ആസ്വദിക്കുന്ന കാര്യം പലരും വർണിച്ചിട്ടുണ്ട്.പ്രകൃതിയുടെ പാഠശാലയായ ശാന്തിനികേതനിൽ വിദ്യാരംഭത്തോടൊപ്പം വർഷമംഗളം (മഴനൃത്തം) നടത്തി തൈകൾ നടുന്ന ടഗോർ ആവിഷ്കരിച്ച രീതി ഇപ്പോഴും തുടരുന്നു. ഓരോ ഋതുക്കളെയും നിരീക്ഷിച്ച് എഴുതിയിരുന്നു ടഗോർ. ശരത്, ഹേമന്തം, മഞ്ഞുകാലം തുടങ്ങി പല കാലങ്ങളെ കവിതകളിൽ ആവിഷ്കരിച്ചു. ഹൃദയം വരണ്ടു പോകുന്ന അനുഭവങ്ങളിൽ ആത്മാവിന്റെ ദാഹമകറ്റാൻ എത്തുന്ന മഴയിൽ ദൈവത്തെ തന്നെയാണ് കവി ദർശിക്കുന്നത്. English Summary:
When Science Met Art: Rabindranath Tagore\“s connection with the Indian Meteorological Department is a unique intersection of art and science. Tagore was inspired to write monsoon poems due to his association with Prasanta Chandra Mahalanobis and the IMD, blending scientific observation with poetic expression.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137494

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.