തൊടുപുഴ∙ ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തൃശൂരിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.
- Also Read ‘വണ്ടി പോണേൽ പോട്ടെ, ജീവനോടെ ഉണ്ടല്ലോ, കാത്തത് മൂന്ന് പേരുടെ ജീവൻ’; നടുക്കുന്ന ദൃശ്യം പങ്കുവച്ച് പെപ്പെ
ശബരിമലയിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊടുപുഴയിൽനിന്ന് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. English Summary:
Accident: Bus carrying Sabarimala pilgrims overturns, 12 injured; condition of two critical. |