search

കുട്ടനാട്ടുകാരനാണെങ്കിലും ഹൗസ് ബോട്ടിൽ കയറുന്നത് ഇതാദ്യം; ആർച്ച് ബിഷപ് ഡോ. പത്രോസ് കൊച്ചുതറയിൽ

deltin33 1 hour(s) ago views 427
  



ആലപ്പുഴ ∙ കായൽ സൗന്ദര്യം ആസ്വദിച്ച് ആദ്യമായി ഹൗസ് ബോട്ടിൽ സഞ്ചരിച്ച് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ പാമ്പാടി അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും മറ്റ് മൂന്നു ബിഷപുമാരും വൈദികരും അടങ്ങുന്ന സംഘം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട ഒരിടമായ കുട്ടനാട്ടിലെ കായൽക്കാഴ്ചകളും ജനങ്ങളുടെ ജീവിത രീതികളും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കി കായൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശം.

കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖകളിലെയും ഇടക്കി, പത്തനംതിട്ട ജില്ലകളിലെയും 15ൽ പരം വൈദികരും അടങ്ങുന്നതായിരുന്നു സംഘം. പുന്നമടക്കായൽ, വേമ്പനാട്ട് കായൽ, ആർ ബ്ലോക്ക്, കായൽ നിലങ്ങൾ, പാടശേഖരങ്ങൾ,  

നദീതീരത്തെ വീടുകൾ, ജനങ്ങളുടെ അതിജീവനം എന്നിവ നേരിൽ കാണാൻ കഴിഞ്ഞതായി ആർച്ച് ബിഷപ് ഡോ. പത്രോസ് കൊച്ചുതറയിൽ പറഞ്ഞു. താനടക്കം ഒന്നുരണ്ടു പേർ കുട്ടനാട്ടുകാരാണെങ്കിലും ഹൗസ് ബോട്ടിൽ കായൽ യാത്ര ആദ്യാനുഭവമാണെന്നും ബിഷപ് പറഞ്ഞു. ബിഷപ്പുമാരായ ഡോ.ജോൺ വി. കുര്യാക്കോസ്, ഡോ. ലേവി ജോസഫ് ഐക്കര, ഡോ. മാത്യം മുടക്കൊള്ളിൽ, വൈദികരും കുടുംബാംഗങ്ങളും കായൽ യാത്രയിൽ പങ്കെടുത്തു. English Summary:
An Alappuzha houseboat journey was undertaken for the first time by an Archbishop and clergy of the Anglican Church of India to promote Kerala\“s backwater tourism. The group experienced the unique sights of Kuttanad and the lifestyle of its people to better understand and endorse the region.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473468