search

ഒരുമാസത്തെ സൗജന്യ വിസ; യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ട നാവികർക്ക് താങ്ങായി ശ്രീലങ്ക

LHC0088 9 hour(s) ago views 1022
  



കൊളംബോ∙ യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വിസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു. ‘‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും.  ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത്’’ – ആനന്ദ വിജേപാല വിശദീകരിച്ചു.  
What you should read next

  • ഇസ്രയേൽ ‘രക്ഷപ്പെട്ടു’, നാശമുണ്ടായത് ഗൾഫിലെ അമേരിക്കൻ താവളങ്ങൾക്ക്; യുദ്ധം തീർന്നാലും ഭരണം അട്ടിമറിക്കാനുള്ള ‘കളി’ തുടങ്ങി യുഎസ് Opinion And Analysis
      

         
    •   
         
    •   
        
       


യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ്  ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല.  വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.  
What you should read next

  • റഷ്യൻ വിമാനത്തിൽ 117 ഇറാൻ പൗരന്മാരെ ഒഴിപ്പിച്ചു; വിമാനത്തിൽ മൃതദേഹങ്ങളും Latest News
      

         
    •   
         
    •   
        
       

JUST IN


  • 1 MINUTE AGO   ഒരുമാസത്തെ സൗജന്യ വിസ; യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ട നാവികർക്ക് താങ്ങായി ശ്രീലങ്ക Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 11 MINUTES AGO   ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Free visa to Iran sailors: Sri Lanka has granted a one-month free visa to sailors rescued from an Iranian ship sunk by the US. This humanitarian gesture ensures the naval crew can stay in Sri Lanka while their future arrangements are decided, adhering to international laws.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166927