മാവോയിസ്റ്റുകളില്ല, ഭീഷണിയുണ്ട് ! കേരളത്തിലെ മാവോയിസ്റ്റ് ഭീഷണിയിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്

deltin33 2025-10-28 09:18:47 views 463
  



ന്യൂഡൽഹി ∙ മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ നിലനിർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിൽക്കണ്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ധനനഷ്ടം ഒഴിവാക്കാൻ. ഹെലികോപ്റ്ററിനു വാടക നൽകാനും പൊലീസിന് വാഹനങ്ങൾ, ആയുധങ്ങൾ എന്നിവ വാങ്ങാനും ഉപയോഗിച്ചിരുന്നത് ഈ തുകയാണ്. നക്സൽ–മാവോയിസ്റ്റ് ഭീഷണിയുള്ള (എൽഡബ്ല്യുഇ) ജില്ലകളുടെ കൂട്ടത്തിൽ നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കുന്നതോടെ മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രതിവർഷം ലഭിച്ചിരുന്ന 20 കോടിയോളം രൂപയാണ് സംസ്ഥാനത്തിനു നഷ്ടമാകുക.  

  • Also Read മകൻ നടത്തിയത് വഴിപാട്: പത്മകുമാർ   


കേരളത്തിലെ വനമേഖലയിലേക്കു കൂടുതൽ പേരെ നിയോഗിക്കണമെന്ന മാവോയിസ്റ്റ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം ഇന്റലിജൻസ് ബ്യൂറോ സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നു എന്ന വാദവും കേരളം ഉയർത്തുന്നു. എന്നാൽ വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട വനാന്തരങ്ങളിൽ മാവോയിസ്റ്റുകളിൽ ഒരാൾ പോലും ബാക്കിയില്ലെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് തന്നെയാണ് ജനുവരിയിൽ വെളിപ്പെടുത്തിയത്. കബനീദളത്തിൽ തുടങ്ങി പിന്നീട് ഭവാനി ദളത്തിലേക്കു പ്രവർത്തനം മാറ്റിയ വയനാട് തലപ്പുഴ സ്വദേശിയായ ജിഷ ജനുവരി 8ന് കർണാടക പൊലീസിനു മുന്നിൽ കീഴടങ്ങിയ ശേഷമായിരുന്നു ഇത്.  

സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ കീഴിലാണ് ഇവർ കീഴടങ്ങിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തെ പട്ടികയിൽ നിന്നു നീക്കാൻ തീരുമാനിച്ചത്. മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച തണ്ടർബോൾട്ട് ഒരു വർഷത്തോളമായി മറ്റു ജോലികളാണ് ചെയ്യുന്നത്.  

മേയിൽ ഛത്തിസ്ഗഡിൽ ‌നംബാല കേശവറാവു ഉൾപ്പെടെ 30 മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നപ്പോൾ സിപിഎം പൊളിറ്റ് ബ്യൂറോ ശക്തമായ ഭാഷയിൽ പ്രതിഷേധിച്ചിരുന്നു. അതേ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ മാവോയിസ്റ്റ് വേട്ടയ്ക്കുള്ള സഹായം തുടരണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായെ കാണുന്നതിന്റെ വൈരുധ്യവും രാഷ്ട്രീയ എതിരാളികൾ ചൂണ്ടിക്കാട്ടുന്നു. English Summary:
Kerala\“s Maoist Dilemma: Maoist threat in Kerala reveals a contradictory stance from CM Pinarayi Vijayan, who requested continued central aid for anti-Maoist operations from Amit Shah despite police claims of no Maoists in the Western Ghats. This move aims to prevent an estimated 20 crore rupee annual financial loss incurred by removing Kannur and Wayanad from the LWE districts list, highlighting a perceived double standard in the state\“s approach.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
325649

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.