‘‘ഞാൻ മരിക്കാൻ പോകുന്ന അവസ്ഥയിൽ എന്നെ ഐസിയുവിലോ വെന്റിലേറ്ററിലോ കയറ്റരുത്’’. വർഷങ്ങളോളം രോഗിയായിരുന്ന ഒരമ്മയുടെ അവസാന ആഗ്രഹമായിരുന്നു അത്. എന്നാൽ ആ ആഗ്രഹം സാധിക്കാതെ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ അമ്മ കിടന്നപ്പോൾ കൂടെയുണ്ടായിരുന്ന മകൾക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. വിദേശത്തുനിന്നെത്തിയ മകനോട്, അമ്മയുടെ ആഗ്രഹം ഇതായിരുന്നു എന്നു പറയാൻ ഡോക്ടർമാരുടെയോ ആ മകളുടെയോ കയ്യിൽ രേഖകൾ ഒന്നും ഇല്ലായിരുന്നു. ജീവിതത്തിന്റെ അവസാനകാലത്ത് ആരോഗ്യപരിചരണം എങ്ങനെയാകണം എന്നു തീരുമാനിക്കേണ്ടത് ആരാണ്? ബന്ധുക്കളോ ആശുപത്രി അധികൃതരോ, അതോ അവനവൻ തന്നെയോ. അത് സ്വയം തീരുമാനിക്കാൻ അവസരം നൽകുന്ന നിയമപരമായ രേഖയാണ് ‘ലിവിങ് വിൽ’. എന്താണ് ലിവിങ് വിൽ, ഇതെങ്ങനെ നടപ്പാക്കാം, ആർക്കൊക്കെ വിൽ എഴുതാം, മലയാള മനോരമ നല്ല പ്രായവും ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐഎംഎ) കൊച്ചിനും സംഘടിപ്പിച്ച ശിൽപശാലയിൽ ഉയർന്നത് ഒട്ടേറെ സംശയങ്ങൾ. മുതിർന്ന പൗരൻമാരുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായ ശിൽപശാലയിൽ ചോദ്യങ്ങൾക്കുള്ള മറുപടികൾക്കൊപ്പം ഒട്ടേറെ പ്രായോഗിക നിർദേശങ്ങളുമുയർന്നു. ഇതിനു പുറമേ പുതിയ ഒരുപിടി നല്ല സൗഹൃദങ്ങളുമായാണ് ചർച്ചയ്ക്കെത്തിയ വയോജനങ്ങൾ മടങ്ങിയത്. ചർച്ചയിൽ ഉയർന്ന പ്രസക്തമായ ആശയങ്ങൾ വായിക്കാം. English Summary:
Understanding Living Wills: A Legal Pathway in Respecting Patient Wishes Empowering End-Of-Life Healthcare Choices |