search
 Forgot password?
 Register now
search

‘ശസ്ത്രക്രിയാ പിഴവിൽ സംവിധാനമാകെ എതിരായി; എനിക്ക് നീതി ലഭിച്ചില്ല, നഷ്ടമായത് 9 വിരലുകൾ’

cy520520 2025-10-31 11:20:58 views 838
  



തിരുവനന്തപുരം ∙ ‘ശസ്ത്രക്രിയാ പിഴവിൽ നഷ്ടമായത് 9 വിരലുകൾ. സംവിധാനമാകെ എനിക്കെതിരെ തിരിയുമ്പോൾ ഞാൻ എന്തു ചെയ്യാൻ?’– തിരുവനന്തപുരത്തെ സ്വകാര്യ ക്ലിനിക്കിൽ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സോഫ്‌റ്റ്‌വെയർ എൻജിനീയർ എം.എസ്.നീതു (31) ചോദിക്കുന്നു.

  • Also Read കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് 9 വിരലുകൾ മുറിച്ചുമാറ്റിയ കേസ്; മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തത തേടി പൊലീസ്   


‘‘മെഡിക്കൽ എക്സ്പെർട് കമ്മിറ്റിയും മെഡിക്കൽ ബോർഡും ഇരയ്ക്ക് എതിരെ നിൽക്കുമ്പോൾ ഞങ്ങൾ എന്തു ചെയ്യാൻ? വെറും ആരോപണം ഉന്നയിക്കുന്നതല്ല ഞങ്ങൾ. കൊഴുപ്പു നീക്കംചെയ്യൽ ശസ്ത്രക്രിയ (ലൈപോസക്‌ഷൻ) ചെയ്യാൻ ക്ലിനിക്കിന് അന്നും ഇന്നും അനുമതി ഇല്ല. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് എനിക്കു ലഭിച്ചിട്ടില്ല. അതു കിട്ടണമെങ്കിൽ വിവരാവകാശ നിയമപ്രകാരം പണം അടച്ച് അപേക്ഷിക്കണമത്രെ. ഇരകൾക്കു നീതി ഉറപ്പാക്കുന്നത് ഇങ്ങനെയാണോ?’ പ്രയാസപ്പെട്ടു നടക്കുന്നതിനിടെ കാലൊന്നു പിഴച്ചാൽ ചുമരിൽ പിടിക്കാൻ പോലും വയ്യാത്ത അവസ്ഥ’’ – നീതു പറയുന്നു.

  • Also Read ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ചികിത്സാ സഹായം കൈമാറി   


‘‘വിരലുകൾ നഷ്ടമായതിനാൽ നടക്കാൻപോലും ബുദ്ധിമുട്ടുന്ന ഞാനും ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കും പിന്നീടു ചികിത്സ തേടിയ ആശുപത്രിയും തിരുവനന്തപുരത്താണ്. ആരോഗ്യ ഡയറക്ടർ ഉൾപ്പെടെ മെഡിക്കൽ ബോർഡിലെ ആരോഗ്യ അഡീഷനൽ ഡയറക്ടർമാർ ഉൾപ്പെടെ 6 പേരും ജോലി ചെയ്യുന്നതും ഇവിടെത്തന്നെ. പക്ഷേ, മെഡിക്കൽ ബോർഡിന്റെ 2 യോഗം ചേർന്നതും എറണാകുളം ഗസ്റ്റ് ഹൗസിൽ. ജൂലൈ 5ന് ആദ്യത്തെ യോഗത്തിൽ എത്തിയപ്പോൾ ബോർഡ് അംഗങ്ങൾ പറഞ്ഞു, ‘ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് എക്സ്പെർട് കമ്മിറ്റിയുടെ റിപ്പോർട്ട്. ചികിത്സയുടെ കേസ് ഷീറ്റുകൾ നോക്കി മാത്രമേ തീരുമാനം എടുക്കുകയുള്ളൂ’. ഞാൻ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം എഴുതിത്തരാനായിരുന്നു നിർദേശം. എഴുതി നൽകാനെങ്കിൽ നേരിട്ടു ഹിയറിങ്ങിന് വിളിച്ചതെന്തിന്?’’ – നീതു ചോദിക്കുന്നു.
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ക്ലിനിക്കിന്റെ വാദങ്ങൾ അറിയണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ അഭിഭാഷകൻ ആരോഗ്യ ഡയറക്ടർക്ക് ഇ മെയിൽ അയച്ചു. ഡയറക്ടർ ആ ആവശ്യം നിരസിച്ചു. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ക്ലിനിക്കിന് വീഴ്ച സംഭവിച്ചില്ലെന്നു ബോർഡ് കണ്ടെത്തി. നഷ്ടപരിഹാരം തേടി സിവിൽ കേസ് കൊടുക്കാമെന്നും ബോർഡ് പറയുന്നുണ്ടത്രെ. ക്ലിനിക്കിന് വീഴ്ച സംഭവിച്ചില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കുകയും എനിക്കു നഷ്ടപരിഹാരത്തിന് കേസ് നൽകാൻ അവസരവും ഉണ്ടെന്ന് ഒരു കമ്മിറ്റി തന്നെ പറയുന്നു! ശസ്ത്രക്രിയാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ 7 മുതിർന്ന ഡോക്ടർമാർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചു. മേയ് 8നാണ് കമ്മിറ്റി യോഗം ചേർന്നത്. ക്ലിനിക്കിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു അവരുടെയും കണ്ടെത്തൽ’’ – നീതു പറയുന്നു. English Summary:
Questions Raised Over Clinic\“s Authority to Perform Liposuction: Software engineer alleges negligence during a liposuction procedure, resulting in the loss of fingers. The patient questions the fairness of the medical board\“s investigation and seeks justice for the alleged malpractice.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153662

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com