‘ജോലിക്കെത്തുന്ന വിദേശികൾ തിരിച്ചുപോകണം’: എച്ച്–1ബി വീസ പദ്ധതി ഇല്ലാതാക്കാൻ ബില്ലുമായി റിപ്പബ്ലിക്കൻ അംഗം

LHC0088 2025-11-14 17:21:00 views 976
  



ന്യൂയോർക്ക്∙ എച്ച്–1ബി വീസ പദ്ധതി പൂർണമായി ഇല്ലാതാക്കാൻ ബിൽ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ ജനപ്രതിനിധി. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്–1 ബി വീസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീൻ എക്സിൽ പങ്കുവച്ച വിഡിയോയിൽ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഇവർ. ജോലിക്കായി യുഎസിൽ എത്തുന്ന വിദേശികൾ ആ വീസ കാലാവധി കഴിയുമ്പോൾ തിരിച്ചുപോകുന്ന തരത്തിൽ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം.

  • Also Read ബൈക്ക് മാറ്റുന്നതിൽ തർക്കം, യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം; പഞ്ചായത്തംഗത്തിന് എതിരെ കേസ്   


യുഎസിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന, അവർക്കു പരിചരണം നൽകുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ പ്രഫഷനലുകൾക്കു നൽകുന്ന വീസകൾക്കു പ്രതിവർഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവു മാത്രമേ തന്റെ ബില്ലിൽ ഉണ്ടാകൂ എന്നാണ് മാജറി ടെയ്‌ല ഗ്രീനിന്റെ നിലപാട്. എന്നാൽ, യുഎസ് ഡോക്ടർമാരുടെയും മറ്റു മെഡിക്കൽ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി, പ്രതിവർഷം 10,000 വീസ എന്ന പരിധി 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്നും ഗ്രീൻ ചൂണ്ടിക്കാട്ടി.

  • Also Read ‘തണലായിരുന്നു അവൻ, ഞങ്ങൾക്കിനി ആരുമില്ല’: ചെങ്കോട്ട സ്ഫോടനത്തിൽ മകനെ നഷ്ടപ്പെട്ട രാം ബാലക് സൈനി പറയുന്നു   


വീസ കാലാവധി കഴിയുമ്പോൾ ഇവരെ നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാക്കുന്നതിലൂടെ, തന്റെ ബിൽ പൗരത്വത്തിലേക്കുള്ള വഴി ഇല്ലാതാക്കുമെന്നും ഗ്രീൻ കൂട്ടിച്ചേർത്തു. ‘‘എച്ച്-1ബി വീസയുടെ യഥാർഥ ഉദ്ദേശ്യം പുനഃസ്ഥാപിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അത് താൽക്കാലികമായിരിക്കണം എന്നതായിരുന്നു ഈ വീസയുടെ യഥാർഥ ലക്ഷ്യം. ഈ വീസകൾ ഒരു പ്രത്യേക സമയത്തെ തൊഴിൽപരമായ ആവശ്യം നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആളുകളെ ഇവിടെ എന്നെന്നേക്കുമായി വന്നു താമസിക്കാൻ അനുവദിക്കരുത്. അവരുടെ വൈദഗ്ധ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു, പക്ഷേ അവർക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പുതിയ ബിൽ എച്ച്-1ബി വീസ പദ്ധതി വഴിയെത്തുന്നതും മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ തൊഴിലാളികളുടെ അവസരങ്ങളും പൂർണമായും അവസാനിപ്പിക്കും. വിദേശികൾക്കു പകരം അമേരിക്കൻ പൗരന്മാർക്കു മുൻഗണന നൽകേണ്ട സമയമാണിത്. വളരെക്കാലമായി ദുരുപയോഗം നടക്കുന്നു. അമേരിക്കക്കാർക്കും അർഹതയുണ്ട് ഭാവിക്കും അവസരത്തിനും. ലോകത്തെ ഏറ്റവും കഴിവുള്ളവരും സർഗ്ഗാത്മകരുമായ ആളുകൾ അമേരിക്കക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നു, അവർക്ക് അവരുടെ അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  • Also Read പഠനത്തിൽ മികവുപുലർത്താനായില്ല, മാർക്കും കുറവ്: ആറാം ക്ലാസ്സുകാരി 19ാം നിലയിൽനിന്ന് ചാടി മരിച്ചു   


രാജ്യത്തെ അമേരിക്കൻ ഡോക്ടർമാരുടെയും മെഡിക്കൽ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിനായി, മെഡികെയർ ഫണ്ട് ചെയ്യുന്ന റെസിഡൻസി പ്രോഗ്രാമുകളിൽ പൗരന്മാരല്ലാത്ത മെഡിക്കൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് ബിൽ നിരോധിക്കും. കഴിഞ്ഞ വർഷം മാത്രം യുഎസിൽ മെഡിക്കൽ സ്കൂളിൽനിന്ന് ബിരുദം നേടിയ 9000 ൽ അധികം ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചിരുന്നില്ല. അതേസമയം, 2023 ൽ മാത്രം 5000 ൽ അധികം വിദേശ ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചു. തികച്ചും അന്യായമാണിത്. ബിൽ രാജ്യത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമം കുറയ്ക്കാൻ സഹായിക്കും. അമേരിക്കൻ ഡോക്ടർമാരെക്കൊണ്ടു നമ്മുടെ റസിഡൻസി പ്രോഗ്രാമുകൾ നിറയ്ക്കാൻ സമയം നൽകി, വിദേശ തൊഴിലാളികളിലുള്ള നമ്മുടെ ആശ്രയം കുറയ്ക്കുന്ന ഒരു വഴിയായും ഈ ബിൽ പ്രവർത്തിക്കും’’ – ഗ്രീൻ വ്യക്തിമാക്കി.  

പ്രതിവർഷം 65,000 സാധാരണ എച്ച്-1ബി വീസകളും ഉന്നത ബിരുദമുള്ളവർക്ക് 20,000 വീസകളും യുഎസ് നൽകുന്നുണ്ട്. പ്രത്യേക തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികൾ എച്ച്-1ബി വീസ പദ്ധതി ഉപയോഗിക്കുന്നുണ്ട്. എച്ച്-1ബി വീസ പദ്ധതിയുടെ ദുരുപയോഗം തടയാൻ ട്രംപ് ഭരണകൂടം വലിയ തോതിലുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാങ്കേതിക തൊഴിലാളികളും ഡോക്ടർമാരും ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രഫഷനലുകളാണ് എച്ച്-1ബി വീസ ഉടമകളിൽ ഏറ്റവും വലിയ വിഭാഗം. കമ്പനികൾക്ക് തങ്ങളുടെ എച്ച്-1ബി ജീവനക്കാർക്കു സ്ഥിരം താമസാനുമതിക്കായി അപേക്ഷിക്കാം, ഗ്രീൻ കാർഡ് ലഭിച്ച് അഞ്ച് വർഷത്തിനുശേഷം അവർക്ക് യുഎസ് പൗരത്വത്തിനായി അപേക്ഷിക്കാം എന്നതായിരുന്നു സാഹചര്യം. ഈ വർഷം സെപ്റ്റംബറിൽ, എച്ച്-1ബി നോൺ-ഇമിഗ്രന്റ് വീസ പരിപാടി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായിരുന്നു അപേക്ഷകൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ ഫീസ് ഏർപ്പെടുത്തിയത്.

FAQ

ചോദ്യം: എച്ച്–1ബി വീസ പദ്ധതി എന്താണ്?

ഉത്തരം:
യുഎസിലെ പ്രത്യേക തൊഴിൽ മേഖലകളിൽ (ടെക്‌നോളജി, മെഡിസിൻ, എഞ്ചിനീയറിങ് തുടങ്ങിയവ) വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന വീസ പദ്ധതി. പ്രതിവർഷം 65,000 സാധാരണ വീസകളും, യുഎസിൽ ഉന്നത ബിരുദമുള്ളവർക്ക് 20,000 വീസകളും അനുവദിക്കുന്നു.

ചോദ്യം: പദ്ധതി ഇല്ലാതാക്കാൻ ബിൽ അവതരിപ്പിക്കുന്നത് ആര്? ലക്ഷ്യമെന്ത്?

ഉത്തരം:
ഈ പദ്ധതി ഇല്ലാതാക്കാൻ ബിൽ അവതരിപ്പിക്കുന്നത് ജോർജിയയിൽനിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം മാജറി ടെയ്‌ല ഗ്രീൻ. എച്ച്–1ബി വീസ പദ്ധതി പൂർണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം

ചോദ്യം: ബില്ലിന്റെ സ്വാധീനം എന്തായിരിക്കും?

ഉത്തരം:
ടെക്‌നോളജി, മെഡിസിൻ തുടങ്ങിയ മേഖലകളിൽ വിദേശ തൊഴിലാളികളുടെ അവസരം ഇല്ലാതാകും. ഗ്രീൻ കാർഡ് വഴിയുള്ള പൗരത്വത്തിലേക്കുള്ള വഴി അടയ്ക്കും. ‘അമേരിക്ക ഫസ്റ്റ്’ എന്ന നിലപാടിൽ, അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകും. English Summary:
H-1B visa program: H-1B visa program is potentially ending due to a new bill aimed at prioritizing American workers. This bill seeks to eliminate the H-1B visa program and prioritize American citizens for jobs, ending the pathway to citizenship for foreign workers through this visa. The proposed legislation aims to reduce reliance on foreign labor and address the shortage of American doctors and nurses.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134327

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.